ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന ആവശ്യത്തെ സി.ബി.ഐ സുപ്രിംകോടതിയില്‍ എതിര്‍ത്തു. ജനതാ പാര്‍ട്ടി പ്രസിഡന്റ് സുബ്രഹ്മണ്യ സ്വാമിയാണ് ഹര്‍ജി നല്‍കിയത്.

സ്‌പെക്ട്രം ഇടപാടു കാലത്ത് ധനമന്ത്രിയായിരുന്ന ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിന്മേല്‍, സ്‌പെക്ട്രം കേസില്‍ ചിദംബരത്തിന്റെ പങ്ക് അന്വേഷിക്കണമെങ്കില്‍ അക്കാര്യം വിചാരണ കോടതിയാണ് തീരുമാനിക്കേണ്ടതെന്നാണ് സി.ബി.ഐ കോടതിയില്‍ വാദിച്ചത്.

കേസിന്റെ പ്രത്യേക സ്വഭാവം കണക്കിലെടുത്താല്‍ സുപ്രിംകോടതിക്ക് ഇക്കാര്യത്തില്‍ ഇടപെടാനാവില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ വാദിച്ചു.