Categories

എ രാജയ്ക്ക് സി.ബി.ഐ നോട്ടീസ്

ന്യൂദല്‍ഹി: രണ്ടാംതലമുറ സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ടെലികോം മന്ത്രി എ രാജയ്ക്ക് അന്വേഷണ ഏജന്‍സിയായ സി.ബി.ഐ നോട്ടീസ് നല്‍കും. ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസയക്കാന്‍ സി.ബി.ഐ തീരുമാനിച്ചിരിക്കുന്നത്.

സ്‌പെക്ട്രം വിവാദവുമായി ബന്ധപ്പെട്ട് എ രാജയുടേതടക്കമുള്ള വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നിരുന്നു. സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നടത്തുന്ന അന്വേഷണങ്ങളോട് സഹകരിക്കുമെന്ന് രാജ വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.