Categories

സി ബി ഐ എ­ന്നാല്‍ കോണ്‍­ഗ്ര­സ് ബ്യൂറോ ഓ­ഫ് ഇന്‍­വെ­സ്റ്റി­ഗേ­ഷ­നല്ല

ന്യൂ­ഡല്‍­ഹി: സി ബി ഐ എന്നത് കോണ്‍­ഗ്ര­സ് ബ്യൂറോ ഓ­ഫ് ഇന്‍­വെ­സ്റ്റി­ഗേ­ഷന്‍ അ­ല്ലെ­ന്ന് പ്ര­ധാ­ന­മന്ത്രി മന്‍­മോ­ഹന്‍ സിങ്. കോണ്‍­ഗ്ര­സ്സി­ന്റെ മു­ഖ­പ്ര­ത്ര­മല്ല സി ബി ഐ എന്നും പാര്‍­ല­മ­ന്റെി­ന്റെ വര്‍­ഷകാ­ല സ­മ്മള­നം ആ­രം­ഭി­ക്കു­ന്ന­തി­ന് മു­മ്പ് മാ­ധ്യ­മ­ങ്ങ­ളോ­ട് സം­സാ­രി­ക്ക­വേ പ്ര­ധാ­ന­മന്ത്രി പ­റ­ഞ്ഞു.

2005ലെ സൊ­ഹ­റാ­ബു­ദ്ദിന്‍ വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ കേ­സ്സില്‍ കു­റ്റ­ക്കാ­രനാ­യ ഗു­ജ­റാ­ത്ത്് ആ­ഭ്യ­ന്ത­ര സ­ഹ­മന്ത്രി അ­മി­ത് ഷാ­യെ സി ബി ഐ അ­റ­സ്റ്റ് ­ചെ­യ്­ത­തി­നു പി­ന്നില്‍ കോണ്‍­ഗ്ര­സാ­ണെന്ന് ബി ജെ പി ആ­രോ­പണ­ത്തെ കു­റി­ച്ച് പ്ര­തി­ക­രി­ക്കു­ക­യാ­യി­രു­ന്നു അ­ദ്ദേഹം.

സു­പ്രിംകോ­ട­തി­യു­ടെ പ­രി­ഗ­ണ­ന­യി­ലു­ള്ള കേ­സാ­ണ് സൊ­ഹ­റാ­ബു­ദ്ദിന്‍ വ്യാ­ജ എ­റ്റു­മു­ട്ടല്‍ കൊ­ല. ഇ­തില്‍ കേ­ന്ദ്ര സര്‍­ക്കാ­രി­ന് യാ­തൊ­രു പ­ങ്കു­മി­ല്ല. പ്ര­തി­പ­ക്ഷ­ത്തി­ന്റെ ആ­രോ­പ­ണ­ത്തില്‍ യാ­തൊ­രു ക­ഴ­മ്പു­മി­ല്ല, പ്ര­ധാ­ന­മ­ന്ത്രി വ്യ­ക്ത­മാക്കി. അ­മി­ത് ഷാ കേ­സ്സി­നെ­ക്കു­റി­ച്ച് ഏ­തു ചോ­ദ്യ­ത്തിനും പാര്‍­ല­മെന്റില്‍ ഉത്ത­രം നല്‍­കു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.