എഡിറ്റര്‍
എഡിറ്റര്‍
സി.ബി.ഐ അന്വേഷണം വേണമെന്ന രമയുടെ ആവശ്യം മാനിക്കപ്പെടണം: വി.എസ്
എഡിറ്റര്‍
Friday 24th January 2014 4:15pm

v.s-new2

തിരുവനന്തപുരം: ടി.പി വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന അദ്ദേഹത്തിന്റെ ഭാര്യ കെ.കെ രമയുടെ ആവശ്യം മാനിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

തെറ്റ് ചെയ്ത ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് അവര്‍ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇക്കാര്യം ആര് പരിഗണിക്കുമെന്നും അദ്ദേഹം ചോദിച്ചു. ഇന്ന് അവതരിപ്പിച്ച ബജറ്റിനോട് പ്രതികരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.എസ് അച്ചുതാനന്ദന്‍.

ടി.പി കേസിലെ കുറ്റക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് കാരാട്ട് പറഞ്ഞിട്ടുണ്ടെന്നും ഇതേ അഭിപ്രായം തന്നെയാണ് തനിക്കുമെന്നും വി.എസ് പറഞ്ഞു.

‘കണ്ണൂരിലെ നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ മോഡിയുടെ ആളുകളാണ്. ഒരിക്കല്‍ മോഡിയുടെ ഭാണ്ഡം പേറിയവരാണ് അക്കൂട്ടര്‍.
കണ്ണൂരില്‍ സി.പി.ഐ.എം ധാരണയുണ്ടാക്കിയവരെ വിശ്വസിക്കാന്‍ കൊള്ളല്ല’. വി.എസ് പറഞ്ഞു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.ഡി.പിയുമായുണ്ടാക്കിയ ബന്ധം പാര്‍ട്ടിക്ക് തിരിച്ചടിയായതായും അവരുമായുള്ള ബന്ധം പാര്‍ട്ടിയുടെ നാല് സീറ്റ് കുറച്ചെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, നമോ വിചാര്‍ മഞ്ചില്‍ നിന്ന് പുറത്ത്‌വന്ന് സി.പി.ഐ.എമ്മില്‍ ചേര്‍ന്നവര്‍ക്ക് നാളെ സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്റെ സാനിധ്യത്തില്‍ സ്വീകരണം നല്‍കുന്നുണ്ട്.

Advertisement