എഡിറ്റര്‍
എഡിറ്റര്‍
ലാവ്‌ലിനില്‍ പിണറായിയെ വെറുതേ വിട്ടത് നിയമവിരുദ്ധമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍
എഡിറ്റര്‍
Thursday 9th March 2017 6:16pm

 

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതേ വിട്ടത് നിയമവിരുദ്ധമെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍. തെളിവുകള്‍ പരിശോധിക്കാന്‍ വിചരണക്കോടതി തയ്യാറായിരുന്നില്ലെന്നും സി.ബി.ഐ ഹൈക്കോടതിയില്‍ പറഞ്ഞു. പിണറായി ഉള്‍പ്പെടെ കേസില്‍ പ്രതിചേര്‍ത്തിരുന്നവരെ വിചാരണക്കോടതി വിട്ടയച്ചതിനെതിരെ സി.ബി.ഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് വിചാരണക്കോടതി നടപടിക്കെതിരെ വാദങ്ങള്‍ ഉന്നയിച്ചത്.


Also read ചുംബനത്തിന്‍ മധുര പ്രതിഷേധവുമായി മറൈന്‍ഡ്രൈവ്; പ്രതിഷേധം ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ


സി.ബി.ഐയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നാഗരാജാണ് കോടതിയില്‍ ഹാജരായത്. സാക്ഷിമൊഴികളോ തെളിവുകളോ പരിഗണിക്കാതെയാണ് കേസില്‍ പ്രതികളെ വെറുതേ വിട്ടതെന്ന് അഭിഭാഷകന്‍ പറഞ്ഞു. പ്രതികളുടെ വാദങ്ങള്‍ മാത്രം കേട്ടശേഷമായിരുന്നു വിചാരണ കോടതി ഉത്തരവെന്നും സിബി.ഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സി.ബി.ഐ അന്വേഷണം നടത്തിയ ലാവ്‌ലിന്‍ കേസില്‍ 2013 നവംബറിലാണ് പിണറായി ഉള്‍പ്പെടെയുള്ളവരെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കിയിരുന്നത്. കോടതി വിധിക്കെതിരെ മുന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും പുന:പരിശോധന ഹര്‍ജിയക്ക് സി.ബി.ഐയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ ജലവൈദ്യുതി പദ്ധതികളുടെ നവീകരണത്തിന് എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. 374.5 കോടിയുടെ കരാര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വരുത്തിയെന്നാണ് കേസ്. തിരുവനന്തപുരം വിചാരണക്കോടതിയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപ്രതികളെ കേസില്‍ കുറ്റവിമുക്തരാക്കിയിരുന്നത്.

Advertisement