Categories

ഗെയിംസ് അഴിമതി: ഭാനോട്ടിനും വര്‍മക്കുമെതിരേ കേസ്

ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ട്, വി കെ വര്‍മ എന്നിവര്‍ക്കെതിരേ സി ബി ഐ കേസ് ഫയല്‍ചെയ്തു. ഗെയിംസിന് കരാര്‍ നല്‍കിയതില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരേ കേസ് ഫയല്‍ചെയ്തിരിക്കുന്നത്.

അതിനിടെ ഭാനോട്ട്,വര്‍മ എന്നിവരുടെ വസതികളിലും ഓഫീസുകളിലും സി ബി ഐ റെയ്ഡ് നടത്തി. ഗുര്‍ഗാവ്, നോയ്ഡ, ദല്‍ഹി എന്നിവിടങ്ങളിലാണ് റെയ്ഡ്. ഇത് മൂന്നാംതവണയാണ് ഭാനോട്ടിനും വര്‍മക്കുമെതിരേ കേസ് ഫയല്‍ ചെയ്യുന്നത്. ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ഇരുവരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.