കോച്ചി: വിവാദമായ മുത്തൂറ്റ് പോള്‍ എം ജോര്‍ജ്ജ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ടുമാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. ഹൈക്കോടതി നല്‍കിയ സമയപരിധി ഈ മാസം 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സമയം സി.ബി.ഐ സമയം ആവശ്യപ്പെട്ടത്.

രണ്ടുമാസത്തെ സമയമാണ് സി.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടുണ്ടെന്നും രണ്ടാഴ്ചയ്ക്കകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയുമെന്നുമാണ് സി.ബി.ഐ പറയുന്നത്. ഫോറന്‍സിക് ലാബിലെ ചില റിപ്പോര്‍ട്ടുകള്‍ വൈകുന്നതാണ് സമയം ആവശ്യപ്പെടാന്‍ കാരണമെന്നാണ് സി.ബി.ഐ അപേക്ഷയില്‍ പറയുന്നത്.

ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി പറഞ്ഞത്.എന്നാല്‍ ഇതിനുമുന്‍പ് സി.ബി.ഐ രണ്ടുമാസത്തെ സമയം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ എട്ടുമാസമായി അന്വേഷണം തുടങ്ങിയിട്ട്.

സി.ബി.ഐയുടെ അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.