ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെയും മുംബൈയിലെയും നിരവധി സ്ഥലങ്ങളില്‍ സി.ബി.ഐ ഇന്ന് റെയ്ഡ് നടത്തി. ഇന്ന് പുലര്‍ച്ചെ നടന്ന റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

ഗെയിംസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. ചോദ്യം ചെയ്യുന്നതിനായി നിരവധി ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

ഗെയിംസിന് വേണ്ടി പുതിയ സ്റ്റേഡിയം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച് പുതിയ എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായാണ് റെയ്ഡ്. ന്യൂദല്‍ഹിയില്‍ സിരിഫോര്‍ട്ട് സ്‌ഫോര്‍ട്‌സ് കോംപ്ലെക്‌സ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട എഫ്.ഐ.ആറാണ് തയ്യാറാക്കുന്നത്.