എഡിറ്റര്‍
എഡിറ്റര്‍
തുല്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസ്: അമിത് ഷായ്‌ക്കെതിരെ കുറ്റപത്രം
എഡിറ്റര്‍
Wednesday 5th September 2012 12:10pm

അഹമ്മദാബാദ്: തുല്‍സി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് ആഭ്യന്ത്രര മന്ത്രിയും മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത അനുയായിയുമായ അമിത് ഷായ്‌ക്കെതിരെ കുറ്റപത്രം. അമിത് ഷാ  അടക്കം ഇരുപത് പേരെ പ്രതി ചേര്‍ത്ത്  സി.ബി.ഐ കോടതിയില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചു.

Ads By Google

തുല്‍സി പ്രജാപതി കൊല്ലപ്പെട്ട സമയത്ത് സി.ഐ.ഡിയായി പോസ്റ്റ് ചെയ്ത ഗുജറാത്ത് പോലീസിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരുടെ പേരും കുറ്റപത്രത്തിലുണ്ട്. മുന്‍ പൊലീസ് മേധാവി പി.സി. പാണ്ഡെ,ഐ.പി.എസ് ഓഫീസര്‍മാരായ ഒ.പി. മാഥുര്‍, ഡി.ജി. വന്‍സാര, ഗീത ജോഹ്രി, ഡെപ്യുട്ടി സൂപ്രണ്ട് ആര്‍.കെ. പട്ടേല്‍ എന്നിവരാണ് പ്രതിപട്ടികയില്‍ ഇടംനേടിയവര്‍. ക്രിമിനല്‍ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

2006 ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2005ല്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്കിന്റെ അടുത്ത സഹായിയാണ് തുല്‍സി പ്രജാപതി. സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലെ സാക്ഷിയായിരുന്നു പ്രജാപതി. പ്രജാപതിയെ ഛപ്‌റിയില്‍ വെച്ച് ഗുജറാത്ത് പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Advertisement