ന്യൂദല്‍ഹി : 2 ജി സ്‌പെക്ട്രം അഴിമതി ദേശീയ സുരക്ഷയെ ബാധിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി കോടതി സി ബി ഐ യോട് ആവശ്യപ്പെട്ടു.

സ്‌പെക്ട്രം ഇടപാട് ദേശീയ സുരക്ഷയെ വരെ ബാധിച്ചിട്ടുണ്ടെന്ന ജനതാ പാര്‍ട്ടി അധ്യക്ഷനായ സുബ്രമണ്യം സ്വാമിയുടെ പരാതിയിന്‍മേലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കേസന്വേഷണത്തില്‍ സ്വാമിയുടെ പരാതിയെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ടോ എന്ന് സ്‌പെഷ്യല്‍ സി ബി ഐ ജഡ്ജായ പ്രദീപ് ചദാദ് ചോദിച്ചു.് കേസിന്റെ വാദം കോടതി ഫെബ്രവരി 23 ലേക്ക് മാറ്റിയിരിക്കുകയാണ്.