ന്യൂദല്‍ഹി: വിവാദമായ സുഹ്രബുദ്ദീന്‍ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി അമിത് ഷായ്ക്ക് ജാമ്യം നല്‍കിയ മുംബൈ ഹൈക്കോടതിയുടെ നടപടിയ്‌ക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

മുതിര്‍ന്ന അഭിഭാഷകന്‍ കെ.ടി.എസ് തുല്‍സിയാണ സി.ബി.ഐയ്ക്ക് വേണ്ടി ഹൈക്കോടതിയില്‍ വാദിച്ചിരുന്നത്. ഇദ്ദേഹത്തോടൊപ്പമാണ് സി.ബി.ഐ സുപ്രീകോടതിയിലെത്തിയത്.
തിങ്കളാഴ്ചമുതല്‍ കോടതിക്ക് ദീപാവലി അവധിയായിരിക്കും. അതിനുമുന്‍പ് കോടതി അപ്പീല്‍ പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

വെള്ളിയാഴ്ചയാണ് മുംബൈ ഹൈക്കോടതി അമിത് ഷായ്ക്ക് ജാമ്യം അനുവദിച്ചത്.