കൊച്ചി: മൂത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസുമായി ബന്ധപ്പെട്ടു കേരള പോലീസിന്റെ കണ്ടെത്തലുകള്‍ പൂര്‍ണമായും തള്ളാനാവില്ലെന്ന് സി ബി ഐ ഹോക്കോടതിയില്‍ അറിയിച്ചു. കാരി സതീശനാണു പോളിനെ കുത്തിയത് എന്നും സതീശനു ക്വട്ടേഷന്‍ നല്‍കിയത് മണ്ണഞ്ചേരി അബിയാണെന്ന കാര്യവും സി ബി ഐ അംഗീകരിക്കുന്നു.
ഇപ്പോള്‍ സിബിഐ നടത്തുന്ന അന്വേഷണം നന്നായി മുന്നേറുന്നുണ്ടെന്നും സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

വിവാദമായ ‘S’ കത്തിയുടെ കാര്യമൊഴിച്ചാല്‍ പോലീസ് അന്വേഷണത്തിന്റെ പാതയില്‍ത്തന്നെയാണ് സി ബി ഐ യും നീങ്ങുന്നത്. കേസിലെ എട്ടാം പ്രതി നിബിന്‍ തോമസിന്റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുമ്പോഴാണ് സി ബി ഐ അഭിഭാഷകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നിബിന്‍ തോമസിന്റെ ജാമ്യാപേക്ഷ ജസ്റ്റിസ് കെ ടി ശങ്കരന്‍ വിധി പറയാന്‍ മാറ്റി.