Categories

സി.ബി സീരിസ് ഫൈനല്‍: ആദ്യവിജയം ഓസ്‌ട്രേലിയക്ക്

David Warner സി.ബി സീരിസ് ഫൈനല്‍: ആദ്യവിജയം ഓസ്‌ട്രേലിയക്ക്

ബ്രിസ്‌ബേന്‍: സി.ബി സീരീസിലെ ആദ്യ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയുടെ 321 റണ്‍സ് എന്ന ലക്ഷ്യം മറികടക്കാന്‍ ശ്രീലങ്കക്കായില്ല. അവസാനം വരെ പൊരുതിയ ശ്രീലങ്കക്ക് 321 റണ്‍സിന് 15 റണ്‍സ് അകലെ വെച്ച് കളിയവസാനിപ്പിക്കേണ്ടി വന്നു.

ഡേവിഡ് വാര്‍ണറുടെ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ 321 റണ്‍സ് പടുത്തുയര്‍ത്തിയത്. കരിയറിലെ കന്നിസെഞ്ച്വുറി നേടിയ വാര്‍ണര്‍ 157 പന്തില്‍ 13 ഫോറും രണ്ടു സിക്‌സും അടക്കം 163 റണ്‍സ് അടിച്ചെടുത്തു. ഇന്നിംഗ്‌സിന്റെ അവസാന പന്തിലാണ് പുറത്തായത്. വാര്‍നര്‍ക്ക് മികച്ച പിന്തുണ നല്‍കിയ മാത്യു വേഡ് 64 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍-മാത്യു വേഡ് കൂട്ടുകെട്ട് 136 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്.

പിന്നീടെത്തിയവരില്‍ 37 റണ്‍സെടുത്ത ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കിന് മാത്രമേ ഭേദപ്പെട്ട സ്‌കോര്‍ നേടാനായുള്ളു. ഡേവിഡ് വാര്‍നറാണ് മാന്‍ ഓഫ് ദ മാച്ച്. ഓസീസിന് വേണ്ടി ഡേവിഡ് ഹസി നാലും ബ്രറ്റ് ലീ, ഷെയ്ന്‍ വാട്‌സന്‍ എന്നിവര്‍ മൂന്നും വിക്കറ്റുകള്‍ വീതം നേടി ലങ്കയെ വരിഞ്ഞു കെട്ടി.

ഓപ്പണിംഗിന് ഇറങ്ങിയ മഹേല ജയവര്‍ന(14)യെയും ദില്‍ഷനെയും (27) സംഗക്കാരയെയും (42) യും ബ്രെറ്റ് ലീ കൂടാരം കയറ്റിയപ്പോള്‍ ഓസ്‌ട്രേലിയക്ക് വിജയസാധ്യത കൂടുകയായിരുന്നു. 14 റണ്‍സ് എടുത്ത ചണ്ടിമലിനേയും 14 റണ്‍സ് എടുത്ത തിരിമന്നയേയും ഹസ്സിയും വൈകാതെ തന്നെ കളത്തില്‍ നിന്നു പറഞ്ഞയച്ചു. ലക്ഷ്യം പിന്തുടര്‍ന്ന ലങ്ക ഒരു ഘട്ടത്തില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നിരുന്നു.

ഏഴാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 104 റണ്‍സാണ് ലങ്കയെ വിജയത്തിന്റെ അടുത്തു വരെ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ നുവാന്‍ കുലശേഖര 43 പന്തില്‍ നിന്നും 73 റണ്‍സും ഉപുല്‍ തരംഗ 67 പന്തില്‍ നിന്ന് 60 റണ്‍സും നേടി ലങ്കയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന ഡമിംഗ പ്രസാദ് 21 പന്തില്‍ നിന്ന് 31 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്നെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.

ലങ്കക്ക് വേണ്ടി പ്രസാദ് രണ്ടും മലിങ്ക, കുലശേഖര, മഹ്‌റൂഫ്, ഹെരാത് , എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.ആകെയുള്ള മൂന്ന് ഫൈനല്‍ മത്സരങ്ങളില്‍ റണ്ടെണ്ണം വിജയിക്കുന്ന ടീം കപ്പ് സ്വന്തമാക്കും. ചൊവ്വാഴ്ചയാണ് അടുത്ത മത്സരം.

Malayalam News

Kerala News in English