കാന്‍­കുണ്‍: കാ­ലാവ­സ്ഥാ വ്യ­തി­യാ­ന­ത്തില്‍ നിന്നും ആ­ഗോ­ള­താ­പ­ന­ത്തില്‍ നിന്നും ലോ­ക­ജ­നത­യെ ര­ക്ഷിക്കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ കാന്‍­കുണ്‍ കാ­ലാവ­സ്ഥാ ഉ­ച്ച­കോ­ടി­ക്ക് മെ­ക്‌­സി­ക്കോ­യില്‍ തു­ട­ക്ക­മായി. ര­ണ്ടാ­ഴ്­ച്ച നീ­ണ്ടു­നില്‍­ക്കു­ന്ന­താ­ണ് ഉ­ച്ച­കോ­ടി.

ക­ഴി­ഞ്ഞ ഡി­സം­ബ­റില്‍ കോ­പ്പന്‍­ഹേ­ഗ­നില്‍ ന­ട­ന്ന ചര്‍­ച്ച­യു­ടെ തു­ടര്‍­ചര്‍­ച്ച­യാകും കാന്‍­കു­ണില്‍ ന­ട­ക്കു­ക. കാ­ലാവ­സ്ഥാ വ്യ­തി­യാ­നം നേ­രി­ടു­ന്ന­തി­നാ­യി ബ­ദല്‍­മാര്‍­ഗ­ങ്ങള്‍ രൂ­പീ­ക­രി­ക്കാന്‍ കോ­പ്പന്‍­ഹേ­ഗ­ന്‍ ഉ­ച്ച­കോ­ടി­ക്ക് ക­ഴി­ഞ്ഞി­രു­ന്നില്ല.

വ­ന­വല്‍­ക്ക­രണം, കാ­ലാവ­സ്ഥാ വ്യ­തി­യാ­ന­ത്തി­നെ­തി­രേ യോ­ജി­ച്ചു­ള്ള പ്ര­വര്‍­ത്തനം, കാ­ലാവ­സ്ഥാ വ്യ­തി­യാ­നം ത­ട­യാ­നു­ള്ള വികസ്വ­ര രാ­ഷ്ട്ര­ങ്ങ­ളു­ടെ ശ്ര­മ­ങ്ങല്‍­ക്കു­ള്ള ധ­ന­സ­ഹായം, പുതി­യ ബ­ദല്‍­മാര്‍­ഗ­ങ്ങള്‍ തേ­ടല്‍ എ­ന്നീ വി­ഷ­യ­ങ്ങള്‍ കാന്‍­കു­ണില്‍ ചര്‍­ച്ച ചെ­യ്യും.

അ­മേ­രി­ക്ക, ചൈ­ന എ­ന്നീ വ്യ­വ­സാ­യ­രാ­ഷ്ട്ര­ങ്ങ­ളാ­ണ് കാലാവ­സ്ഥാ വ്യ­തി­യാ­ന­ത്തി­ന് കാ­ര­ണ­മാ­കു­ന്ന ഹ­രി­ത­ഗൃ­ഹ­വാ­ത­ക­ങ്ങള്‍ ഉല്‍­സര്‍­ജ്ജി­ക്ക­ന്ന­ മു­ഖ്യ­രാ­ഷ­ട്ര­ങ്ങള്‍. എ­ന്നാല്‍ ഇ­ന്ത്യ അ­ട­ക്ക­മു­ള്ള രാ­ഷ്ട്ര­ങ്ങ­ളാ­ണ് ഇ­തി­നു­ത്ത­ര­വാ­ദി­കള്‍ എ­ന്ന ആ­രോ­പ­ണ­മാ­ണ് അ­മേ­രി­ക്ക ഉ­ന്ന­യി­ക്കു­ന്ന­ത്.

2020 ആ­കു­മ്പോ­ഴേക്കും ഉല്‍­സര്‍­ജ്ജ­നം 17 ശ­ത­മാ­നം കു­റ­യ്­ക്കാ­മെ­ന്ന് അ­മേ­രി­ക്ക ഉ­റ­പ്പു­നല്‍­കി­യി­ട്ടുണ്ട്. എ­ന്നാല്‍ അ­മേ­രി­ക്ക­യി­ലുണ്ടാ­യ രാ­ഷ്ട്രീ­യ­മാ­റ്റ­ങ്ങള്‍ എ­ങ്ങി­നെ കാ­ലാവ­സ്ഥാ വ്യ­തി­യാ­ന­ങ്ങള്‍­ക്കെ­തി­രേ­യു­ള്ള അ­തി­ന്റെ ന­യങ്ങ­ളെ ബാ­ധിക്കും എ­ന്നതും വ്യ­ക്ത­മല്ല.

അ­തി­നി­ടെ കാ­ലാവ­സ്ഥാ മാറ്റ­ത്തെ ചെ­റു­ക്കാ­നാ­യു­ള്ള ക്യോട്ടോ ഉ­ട­മ്പ­ടി­യു­ടെ കാ­ലാ­വ­ധി 2012 ല്‍ അ­വ­സാ­നി­ക്കും.