Categories

Headlines

ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താനായി ജാഗ്രതാനിര്‍ദ്ദേശം

കൊച്ചി: നീണ്ടകരയില്‍ നിന്നും പോയ ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്തുന്നതിനായി അന്താരാഷ്ട്ര ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം. കേന്ദ്രസര്‍ക്കാരാണ് ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. അപകടം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും കപ്പല്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നത്.

ഇടിച്ച കപ്പല്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ഓരോ കപ്പലിലും കയറി നോക്കിയുള്ള പരിശോധന സാധ്യമല്ലെന്നും അത് അന്വേഷണത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിലയിരുത്തല്‍. അതേസമയം കപ്പലിടിച്ച് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്.

പള്ളിത്തോട്ടം സ്വദേശികളായ ബേബിച്ചന്‍, സുരേഷ് കോവില്‍ത്തോട്ടം സ്വദേശി ക്ലീറ്റസ് എന്നിവരെയാണ് കാണാതായത്. ഇന്നലെ പകല്‍ മുഴുവന്‍ നേവിയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും കപ്പലുകള്‍ ഇവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. രാത്രിയോടെയാണ് തിരച്ചില്‍ താത്ക്കാലികമായി നിര്‍ത്തിയത്.

എറണാകുളം റേഞ്ച് ഐ.ജി കെ. പത്മകുമാര്‍ ഇന്നലെ വൈകുന്നേരം ആലപ്പുഴയിലെത്തി ജില്ലാ പോലീസ് മേധാവി, സ്‌പെഷല്‍ ബ്രാഞ്ച് അധികൃതര്‍ തുടങ്ങിയവരുമായി തിരച്ചില്‍ നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു. കാല്ലം ജില്ലാകളക്ടര്‍, ഫിഷറീസ് ഡയറക്ടര്‍ എന്നിവര്‍ കോസ്റ്റ് ഗാര്‍ഡ്, നേവി എന്നിവരോട് തെരച്ചിലിന് ഹെലികോപ്റ്റര്‍ ഉപയോഗപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

വിഴിഞ്ഞം, കൊല്ലം എന്നിവിടങ്ങളില്‍നിന്നുള്ള ഫിഷറീസിന്റെ ബോട്ടുകള്‍ തെരച്ചില്‍ നടത്തിവരുന്നു. ഇതോടൊപ്പം മത്സ്യതൊഴിലാളികളുടെ ബോട്ടുകളും തെരച്ചിലിന് പോയിട്ടുണ്ട്. അപകടംവരുത്തുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യതൊഴിലാളികള്‍ ചവറ നിയോജക മണ്ഡലത്തിലെ മത്സ്യബന്ധനമേഖലയില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ശക്തികുളങ്ങര, നീണ്ടകര, ചവറ, പന്മന എന്നിവടങ്ങളില്‍ ഹര്‍ത്താലും പ്രതിഷേധപ്രകടവും നടക്കുകയാണ്.

Malayalam news

Kerala news in English

One Response to “ബോട്ടിലിടിച്ച കപ്പല്‍ കണ്ടെത്താനായി ജാഗ്രതാനിര്‍ദ്ദേശം”

  1. shoukat

    എന്തിനാണീ കോസ്റ്റ് ഗാര്‍ഡും മറ്റു തീരദേശ സെക്കുരിട്ടികളും ഇവര്‍ക്കൊക്കെ മത്തി വില്‍ക്കാന്‍ പൊയ്ക്കുടെ.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ