എഡിറ്റര്‍
എഡിറ്റര്‍
കന്നുകാലികളുടെ കശാപ്പ് നിരോധനം: കേന്ദ്രത്തിന് തിരിച്ചടി; കേന്ദ്രത്തിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു
എഡിറ്റര്‍
Tuesday 30th May 2017 4:31pm

ചെന്നൈ: കന്നുകാലികളുടെ കശാപ്പ് നിരോധിച്ച് ഉത്തരവിറക്കിയ കേന്ദ്രത്തിന്റെ നടപടിയ്ക്ക് തിരിച്ചടി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനം മദ്രാസ് ഹൈക്കോടതി നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിനും തമിഴ്‌നാട് സര്‍ക്കാറിനും കോടതി നോട്ടീസ് അയച്ചു.

രണ്ട് പേര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അതേസമയം മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ തമിഴ്‌നാട്ടില്‍ മാത്രമാണോ ബാധകം അതോ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ ഉണ്ടോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.


Also Read: ‘ട്രക്ക് ഇടിപ്പിച്ചു മലയാളികളെ കൊല്ലുന്ന തമിഴരോ? ‘ രണ്ട് യാത്രികര്‍ എഴുതുന്നു


കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വന്‍പ്രതിഷേധമാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഉയര്‍ന്നത്. ഇതിനെ തുടര്‍ന്ന് ഉത്തരവ് ബാധകമായ കന്നുകാലികളുടെ പട്ടികയില്‍ നിന്ന് പോത്തിനെ ഒഴിവാക്കിക്കൊണ്ട് തന്ത്രപരമായ നീക്കം കേന്ദ്രസര്‍ക്കാര്‍ നടത്തിയിരുന്നു.

സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള കാര്യത്തിന്‍മേലുള്ള കേന്ദ്രത്തിന്റെ കടന്നു കയറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആയിരക്കണക്കിന് കര്‍ഷകര്‍ ദുരിതത്തിലാകുമെന്നും കോടിക്കണക്കിന് വരുന്ന സാധാരണ ജനങ്ങള്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നത് മാംസാഹാരത്തില്‍ നിന്നാണെന്നും പിണറായി മോദിയെ അറിയിച്ചിരുന്നു.


Don’t Miss: എന്റെ ജീവിതം സിനിമയായാല്‍ ഇദ്ദേഹം നായകനാകണം; ആഗ്രഹം തുറന്ന് പറഞ്ഞ് സച്ചിന്‍


ഏറ്റവും കൂടുതല്‍ കന്നുകാലികളെ കടത്തുന്നത് അതിര്‍ത്തിയിലൂടെയാണെന്നും അതുകൊണ്ട് തന്നെ കശാപ്പിനായി ഒരു സംസ്ഥാനത്ത് നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് തടയാനാണ് ഇത്തരമൊരു വിജ്ഞാപനമെന്നുമാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പറഞ്ഞിരുന്നത്.

കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വിപണകേന്ദ്രങ്ങളില്‍ ഉറപ്പുനല്‍കണം. പശു കാള പോത്ത് ഒട്ടകം എന്നിവയെ വാങ്ങുമ്പോള്‍ കശാപ്പിനല്ലെന്ന് വ്യക്തമാക്കുന്ന ഡോക്യുമെന്റുകള്‍ വിപണനകേന്ദ്രങ്ങളില്‍ ഒപ്പിട്ടു നല്‍കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ഇനി കര്‍ഷകര്‍ക്കിടയില്‍ മാത്രമേ കന്നുകാലി വില്‍പന അനുവദിക്കൂവെന്നും കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാനത്തോടെ പോത്ത് ഈ പട്ടികയില്‍ ഉണ്ടാകില്ല.


Also Read: ബീഫ് നിരോധനം ശുദ്ധ വിവരക്കേട്; ഇത്രയും യുക്തിയില്ലാത്ത തീരുമാനം ഒരു പ്രധാനമന്ത്രി എടുക്കുമോ: മാമുക്കോയ


ജാതി-മത-രാഷ്ട്രീയ ഭേദമന്യേയാണ് കേന്ദ്ര തീരുമാനത്തിനെതിരെ കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. ബി.ജെ.പിയും സംഘപരിവാര്‍ സംഘടനകളും മാത്രമാണ് ഇതില്‍ നിന്നും വിട്ടു നിന്നത്.

കേന്ദ്ര ഉത്തരവിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പൊതുസ്ഥലത്ത് വെച്ച് കാളക്കുട്ടിയെ കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസിന്റെ നടപടി വിവാദമായിരുന്നു. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്‍രെ നടപടിയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിക്കുകയും പരിപാടിക്ക് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Advertisement