എഡിറ്റര്‍
എഡിറ്റര്‍
കന്നുകാലി കശാപ്പു നിയന്ത്രണം; സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്
എഡിറ്റര്‍
Wednesday 31st May 2017 1:06pm

തിരുവനന്തപുരം: കന്നുകാലി കശാപ്പു നിയന്ത്രണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയിലേക്ക്. ഇതേക്കുറിച്ചുള്ള നിയമ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി വ്യാഴാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും.

ഉടന്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനും സര്‍ക്കാരിനു പദ്ധതിയുണ്ട്. നിയമവിദഗ്ധരുമായും കൂടിയാലോചനകള്‍ നടത്തുമെന്നറിയുന്നു. കേന്ദ്ര ഉത്തരവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.


Dont Miss മോദിക്ക് മുന്നിലിരിക്കുമ്പോഴെങ്കിലും കാല് മറച്ചൂടേ; വിമര്‍ശകര്‍ക്ക് കാലുകൊണ്ട് തന്നെ പ്രിയങ്കയുടെ മറുപടി 


കശാപ്പ് നിരോധന ഉത്തരവിനെതിരെ നടപടികളാലോചിക്കാന്‍ സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തും. നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശകലനം ചെയ്യും. കേന്ദ്രസര്‍ക്കാരിന്റെ കടന്നു കയറ്റം ഭരണഘടന ലംഘനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കശാപ്പ് നിയന്ത്രണം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് കേരളം പ്രധാനമന്ത്രിക്ക് കത്തയച്ചെങ്കിലും ഇതിന് മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അടുത്ത നടപടികളിലേക്ക് കടക്കുന്നത്.

മൃഗങ്ങളോടുള്ള ക്രൂരത തടയണമെന്ന നിയമം ഉപയോഗിച്ചാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രാജ്യത്ത് കന്നുകാലികളെ കശാപ്പിന് വേണ്ടി വില്‍ക്കുന്നത് നിരോധിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി അല്ലാതെ രാജ്യത്ത് കന്നുകാലികളെ വില്‍ക്കാന്‍ സാധിക്കില്ല. പശു, കാള, പോത്ത്, ഒട്ടകം എന്നിവയടക്കമുള്ള കന്നുകാലികളുടെ കശാപ്പിനായി ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയവയാണ് പുതിയ ഉത്തരവുകള്‍.

കശാപ്പിനായി കാലിച്ചന്തവഴി കന്നുകാലികളെ വില്‍ക്കുന്നതു നിരോധിച്ച ഉത്തരവിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതിയുടെ മുന്നിലും എത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനാവശ്യമായി ഇടപെടുകയാണെന്നും ഇതു മതസൗഹാര്‍ദം തകര്‍ക്കുന്ന നീക്കമാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ഹൈബി ഈഡന്‍ എംഎല്‍എയുടേതടക്കം നാലുഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. തമിഴ്നാട്ടില്‍ നാലാഴ്ചത്തേക്ക് കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചാണ് സ്റ്റേ ചെയ്തത്.

ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Advertisement