എഡിറ്റര്‍
എഡിറ്റര്‍
കടല്‍ക്കൊല: സഭ ഇടപെടുന്നു, ഒത്തുതീര്‍പ്പിന് ഇറ്റാലിയന്‍ പുരോഹിതര്‍ രംഗത്ത്
എഡിറ്റര്‍
Thursday 5th April 2012 11:18am

കൊല്ലം: കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി കത്തോലിക്ക രൂപതകള്‍ രംഗത്ത്. കൊല്ലം, തിരുവനന്തപുരം രൂപതകളാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ചര്‍ച്ചകള്‍ക്കായി ഇറ്റാലിയന്‍ പുരോഹിതര്‍ കൊല്ലത്ത് എത്തി.

ഫാദര്‍മര്‍ക്ക്, ജോസഫ് എന്നിവരാണ് കൊല്ലത്തെത്തിയത്. കഴിഞ്ഞദിവസം ഈ രണ്ട് പുരോഹിതരും  കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലത്തെത്തിയ വൈദികര്‍ കൊല്ലം രൂപതയിലെ ചില വൈദികരുമായും ചര്‍ച്ച നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയശേഷം വിവരം അറിയിക്കാമെന്ന് കൊല്ലം രൂപത അറിയിച്ചതായാണ് വിവരം.

സമാധാന പരമായി മുന്നോട്ട് പോകണമെന്നാണ് ഇറ്റാലിയന്‍ പുരോഹിതര്‍ ആവശ്യപ്പെട്ടതെന്ന് മരിച്ച ജലസ്റ്റിന്റെ ഭാര്യ ഡോറ പറഞ്ഞു.

ഈ പ്രശ്‌നം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സഭ ഒത്തുതീര്‍പ്പിനായി രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്കുവേണ്ടി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെത്തിയത് വിവാദമായിരുന്നു.

Advertisement