മൂന്നാര്‍: മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാറിനെതിരെ കത്തോലിക്കാ സഭയുടെ ഇടയ ലേഖനം. മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ മറവില്‍ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങള്‍ നടപ്പാക്കുകയാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും ഇടയ ലേഖനം ആഹ്വാനം ചെയ്യുന്നു. സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും നീക്കത്തിനെതിരെ വിശ്വാസികള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.

ഈ മാസം 12ന് ഹൈറേഞ്ച് ജനകീയ സംരക്ഷണ സമിതി പ്രഖ്യാപിച്ച സമരത്തിന് പിന്തുണ നല്‍കാനും എസ് എന്‍ ഡി പി, എന്‍ എസ് എസ്, മുസ്‌ലിം സംഘടനകള്‍ എന്നിവക്കൊപ്പം നിന്ന് സരത്തിനിറങ്ങാനും ലേഖനം ആഹ്വാനം ചെയ്യുന്നു.