Categories

തച്ചങ്കരിയുടെ സസ്‌പെന്‍ഷന്‍ കോടതി ശരിവെച്ചു

കൊച്ചി: വിദേശയാത്രാ വിവാദത്തിപ്പെട്ട ഐ ജി ടോമിന്‍ ജെ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത സംസ്ഥാനസര്‍ക്കാര്‍ നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ ശരിവെച്ചു. സസ്‌പെന്‍ഷനെതിരേ തച്ചങ്കരി സമര്‍പ്പിച്ച് ഹരജി സി എ ടി തള്ളുകയായിരുന്നു. തച്ചങ്കരിക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും നാലുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നും സി എ ടി സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്.

അഖിലേന്ത്യാ സര്‍വീസിലുള്ള സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡു ചെയ്യാന്‍ സംസ്ഥാനസര്‍ക്കാറിന് അധികാരമില്ലെന്ന തച്ചങ്കരിയുടെ വാദം സി എ ടി തള്ളി. സി എ ടി ഫുള്‍ബെഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞിരിക്കുന്നത്. തച്ചങ്കരിയെ സസ്‌പെന്‍ഡുചെയ്തതില്‍ അപാകതയില്ലെന്നും സി എ ടി നിരീക്ഷിച്ചിട്ടുണ്ട്.

വിദേശയാത്രാ വിവാദം നേരിടുന്ന ടോമിന്‍ തച്ചങ്കരിയെ തിരിച്ചെടുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ സി എ ടിയെ അറിയിച്ചിട്ടുണ്ട്. തച്ചങ്കരി കേസില്‍ കഴിഞ്ഞമാസമായിരുന്നു വാദം കേള്‍ക്കല്‍ അവസാനിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.