Categories

ഒസാ­മ സി ഐ എ ചാരന്‍: കാ­സ്‌­ട്രോ

ഹ­വാന: അല്‍ക്വയ്ദ നേ­താ­വ് ഒസാ­മ ബിന്‍ ലാദന്‍ സി ഐ എ ചാരനാണെ­ന്ന് മുന്‍ ക്യൂന്‍ പ്ര­സിഡന്റ് ഫിദല്‍ കാസ്‌ട്രോ. ലോകത്തെ ഭയപ്പെടുത്തണമെന്ന് മുന്‍ അ­മേ­രിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് തോന്നുമ്പോഴെല്ലാം ബിന്‍ലാദന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടുത്തി­ടെ വി­ക്കി­ലീക്ക­സ് എ­ന്ന വെബ്‌­സൈ­റ്റില്‍ പ്രത്യക്ഷപ്പെ­ട്ട അ­മേ­രി­ക്ക­യു­ടെ യുദ്ധ രേഖകള്‍ ഇതിന് തെളി­വാണ്- കാസ്‌ട്രോ ആരോപിക്കുന്നു.

പാര്‍­ട്ടി പ­ത്ര­മാ­യ ഗ്രാന്റ്­മ പ്ര­സി­ദ്ധീ­ക­രി­ച്ച കാ­സ്‌­ട്രോ­യു­ടെ പ്ര­സ്­താ­വ­ന­യി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്നത്. എ­ന്നാല്‍ ആ രോ­പ­ണ­ത്തി­ന്റെ കൂ­ടു­തല്‍ വി­ശ­ദാം­ശ­ങ്ങള്‍ പു­റ­ത്തു­വി­ടാന്‍ കാ­സ്‌­ട്രോ ത­യ്യാ­റാ­യി­ട്ടില്ല.

ഒസാ­മ ബിന്‍ ലാ­ദന്‍ അ­മേ­രി­ക്ക­യു­ടെ സൃ­ഷ്ടി­യാ­ണെ­ന്ന് നേ­ര­ത്തെയും പ­ല ഭാഗ­ത്തു നിന്നും ആ­രോ­പ­ണ­മു­യര്‍­ന്നി­രുന്നു

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.