Categories

കോയമ്പത്തൂരിലെ ജാതി മതില്‍ പൊളിച്ച് മാറ്റി

കോയമ്പത്തൂര്‍ : ദളിതരോടുള്ള വിവേചനത്തിന്റെ ഭാഗമായി കോയമ്പത്തൂരില്‍ കെട്ടിയുണ്ടാക്കിയ മതില്‍ അധികൃതര്‍ പൊളിച്ചു മാറ്റി. പെരിയാര്‍ നഗറിലെ 52 ഓളം ദളിത് കുടുംബങ്ങളെ ആര്‍തെരിയാല്‍ കാമരാജ് റോഡിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ളതായിരുന്നു മതില്‍ .

സര്‍ക്കാര്‍ ഭൂമി കയ്യേറിക്കൊണ്ട് 20 വര്‍ഷം മുമ്പാണ് ക്ഷേത്രത്തെ സംരക്ഷിക്കാനെന്ന പേരില്‍ സവര്‍ണര്‍ മതില്‍ കെട്ടിയിരുന്നത്. റവന്യൂ അധികൃതര്‍ പോലീസിനൊപ്പമെത്തിയാണ് മതില്‍ പൊളിച്ച് മാറ്റിയത്. രണ്ട് വര്‍ഷം മുമ്പ് മധുരയില്‍ ഇത്തരത്തില്‍ കെട്ടിയ മതിലിന്റെ ഒരു ഭാഗം അധികൃതര്‍ പൊളിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.