Categories

ജാ­തി തി­രി­ച്ചു­ള്ള സെന്‍­സ­സി­ന് തീ­രു­മാനം

ന്യൂ­ദല്‍ഹി: ജാ­തി തി­രി­ച്ചു­ള്ള സെന്‍­സ­സി­ന് കേ­ന്ദ്ര സര്‍­ക്കാര്‍ തീ­രു­മാനം. അ­ടു­ത്ത ഡി­സം­ബ­റോ­ടെ സെന്‍സ­സ് തു­ട­ങ്ങു­മെ­ന്ന് സര്‍­ക്കാര്‍ പ്ര­ഖ്യാ­പി­ച്ചു. ജാ­തി­തി­രി­ച്ചു­ള്ള സെന്‍­സ­സി­നെ­ക്കു­റി­ച്ച് ആ­ലോ­ചി­ക്കാ­നായി ചേര്‍­ന്ന മ­ന്ത്രി­തല യോ­ഗ­ത്തി­ലാ­ണ് തീ­രു­മാ­ന­മു­ണ്ടാ­യത്. തീ­രു­മാ­ന­വു­മാ­യി മു­ന്നോ­ട്ട് പോ­കു­ന്ന­തി­ന് മു­മ്പാ­യി രാ­ഷ്ട്രീ­യ പാര്‍­ട്ടി­ക­ളു­മാ­യി ചര്‍­ച്ച ചെ­യ്യാനും ധാ­ര­ണ­യാ­യി­ട്ടുണ്ട്.

സ­മാ­ജ് വാ­ദി പാര്‍ട്ടി, രാ­ഷ്ട്രീ­യ ജ­ന­താദള്‍, ജ­ന­താ­ദള്‍ യു­നൈറ്റ­ഡ് തു­ടങ്ങി­യ പാര്‍­ട്ടി­കള്‍ ജാ­തി തി­രി­ച്ചു­ള്ള സെന്‍­സ­സി­ന് ആ­വ­ശ്യ­മു­ന്ന­യി­ച്ചി­രു­ന്നു.

കേ­ന്ദ്ര മ­ന്ത്രി­മാരാ­യ ശര­ത് പ­വാര്‍, എ കെ ആന്റണി, പി ചി­ദം­ബരം, മമ­താ ബാ­നര്‍­ജി, എം വീ­രപ്പ മൊ­യ്‌ലി, ഫാ­റൂ­ഖ് അ­ബ്ദുല്ല, ദ­യാ­നി­ധി മാരന്‍, ക­പില്‍ സിബല്‍, മു­കുള്‍ വാ­സ്‌­നിക്, സല്‍­മാന്‍ ഖുര്‍­ഷി­ദ് എ­ന്ന­വ­ര­ട­ങ്ങി­യ­താ­ണ് മ­ന്ത്രി­ത­ല സ­മിതി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.