ന്യൂദല്‍ഹി: ഐ-പാഡും എം പി ത്രിയും, ഡി വി ഡിയുമെല്ലാം ആധുനിക സാങ്കേതികതയുടെ പര്യായങ്ങളായി കുതിക്കുമ്പോള്‍ ഇനിയും കാസറ്റ് വാക്ക്മാനും വച്ചിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? ഇല്ല, അതു തന്നെ സോണി കമ്പനിയും ചെയ്തു. അവസാന ബാച്ചും പുറത്തിറക്കിയതോടെ കാസറ്റ് വാക്ക്മാന്റെ കഥ കഴിഞ്ഞതായി സോണി സ്ഥിരീകരിച്ചു.

1979 ജൂലൈയിലായിരുന്നു കാസറ്റ് വാക്ക്മാന്‍ സോണി പുറത്തിറക്കിയത്. തുടര്‍ന്ന് ലോകത്തെമ്പാടും സോണിയുടെ വാക്ക്മാന്‍ ഹിറ്റായി മാറി. അമേരിക്കയിലും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളിലും കാസറ്റ് വാക്ക്മാന് ആരാധകരേറെയായി. എന്നാല്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ചതോടെ കാസറ്റ് വാക്ക്മാന്‍ ഓട്ട് ഓഫ് ഫാഷനായി എന്നു തോന്നിയതിനെ തുടര്‍ന്നാണ് സോണി ഇതിന്റെ നിര്‍മ്മാണം പൂര്‍ണമായും അവസാനിപ്പിച്ചത്.