Categories

പുട്ടപര്‍ത്തിയില്‍ പണം കടത്തിയ വാന്‍ പിടിയില്‍

indian-moneyഹൈദരാബാദ്: പുട്ടപര്‍ത്തിയില്‍ 25 ലക്ഷം രൂപയുമായി പോവുകയായിരുന്ന വാന്‍ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പോലീസ് പരിശോധനയില്‍ നിര്‍ത്താതെ പോയ വാന്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പുട്ടപര്‍ത്തി സായി ട്രസ്റ്റുമായി ബന്ധപ്പെട്ട പണമാണിതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.

പുട്ടപര്‍ത്തി സത്യസായി ട്രസ്റ്റിലെ ജീവനക്കാരനാണ് വാന്‍ ഡ്രൈവറെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. നേരത്തെ സായിബാബയുടെ പേഴ്‌സണല്‍ ചേംബര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ വന്‍ സ്വര്‍ണ്ണ,പണ ശേഖരം കണ്ടെത്തിയിരുന്നു.

One Response to “പുട്ടപര്‍ത്തിയില്‍ പണം കടത്തിയ വാന്‍ പിടിയില്‍”

  1. Manojkumar

    ധനത്യാത്മികം..ബഹുകേമം spiritual Industry തഴച്ചു വളരുകയനിവിടെ. who can investment the more എന്നതാണ് ചോദ്യം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.