എഡിറ്റര്‍
എഡിറ്റര്‍
മാര്‍ച്ച് 13 മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് ആര്‍.ബി.ഐ
എഡിറ്റര്‍
Wednesday 8th February 2017 3:50pm

note34


രണ്ട് ഘട്ടമായിട്ടാവും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുക. ഇതില്‍ ആദ്യഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിങസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000ആയി വര്‍ധിപ്പിക്കും.


ന്യൂദല്‍ഹി: മാര്‍ച്ച് 13 മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന് റിസര്‍വ് ബാങ്ക്. സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് ആവശ്യത്തിന് പണം പിന്‍വലിക്കാമെന്നും ആര്‍.ബി.ഐ അറിയിച്ചു.

രണ്ട് ഘട്ടമായിട്ടാവും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുക. ഇതില്‍ ആദ്യഘട്ടമായി ഫെബ്രുവരി 20 മുതല്‍ ഒരാഴ്ച സേവിങസ് ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കാവുന്ന തുക 50,000ആയി വര്‍ധിപ്പിക്കും.

നേരത്തെ ഇത് 24,000 രൂപയായിരുന്നു. രണ്ടാം ഘട്ടമായി മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനാണ് തീരുമാനം.


Must Read:സെമിഫൈനലില്‍ തോറ്റവരും ഫൈനലില്‍ വന്നിട്ടുണ്ടായിരുന്നു: എസ്.എഫ്.ഐയെ പരിഹസിച്ച് വിദ്യാര്‍ഥി ഐക്യം 


നോട്ട് പിന്‍വലിക്കല്‍ മൂലം താല്‍കാലികമായി സമ്പദ്‌വ്യവസ്ഥയില്‍ മാന്ദ്യമുണ്ടായതായും റിസര്‍വ് ബാങ്ക് പറഞ്ഞു. അതിനിടെ റിസര്‍വ് ബാങ്കിന്റെ വായ്പാ നയവും ഇന്ന് പ്രഖ്യാപിച്ചു. പുതിയ വായ്പ നയത്തില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. റിപ്പോ നിരക്ക് 6.25 ശതമാനമായി തുടരും.

നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500രൂപ 1000രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനു പിന്നാലെയാണ് പണം പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. നിരോധിച്ച നോട്ടുകള്‍ക്ക് പകരം ആവശ്യത്തിന് പുതിയ കറന്‍സികള്‍ ബാങ്കുകളില്‍ എത്താതിരുന്നതാണ് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള കാരണം.


Must Read: ‘സ്തനങ്ങള്‍ ഒരു കുറ്റമല്ല;അര്‍ധനഗ്നരാവാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട്’ ടോപ്‌ലസായി പ്രതിഷേധിച്ച് അര്‍ജന്റീനയിലെ സ്ത്രീകള്‍


 

Advertisement