Categories

വോട്ടിനു കോഴ: സഞ്ജീവ് സക്‌സേന അറസ്റ്റില്‍

arrestedന്യൂദല്‍ഹി: ലോകസഭ വിശ്വാസവോട്ടിനു കോഴ വാഗ്്ദാനം ചെയ്ത കേസില്‍ സഞ്ജീവ് സക്‌സേനയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 2008ല്‍ യു.പി.എ സര്‍ക്കാരിനെതിരെയുള്ള വിശ്വാസവോട്ടെടുപ്പില്‍ ബിജെപി എംപിമാര്‍ക്ക് കോഴ വാഗ്ദാനം ചെയ്തുവെന്നാണ് കേസ്. സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവ് അമര്‍സിംഗിന് വേണ്ടിയാണ് അദ്ദേഹത്തിന്റെ സഹായി കൂടിയായ സക്‌സേന കോഴ വാഗ്ദാനം ചെയ്തതെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

സഞ്ജീവ് സക്‌സേനയാണ് ഈ കേസില്‍ ആദ്യമായി അറസ്റ്റിലാകുന്നത്. ഡല്‍ഹി പോലീസിനെതിരെ സുപ്രീംകോടതിയുടെ വിമര്‍ശനം പുറത്തുവന്ന് രണ്ടുനാള്‍ക്കുള്ളിലാണ് അറസ്റ്റ് നടന്നതെന്നത് ശ്രദ്ധേയമാണ്. സക്‌സേനയെ ചോദ്യം ചെയ്തുവരികയാണെന്ന് ഡല്‍ഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ചന്ദ് പറഞ്ഞു.

കേസില്‍ അന്വേഷണം വൈകിപ്പിക്കുന്നതില്‍ വെള്ളിയാഴ്ച ഡല്‍ഹി പോലീസിനെതിരേ സുപ്രീം കോടതി കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസില്‍ പോലീസ് നല്‍കിയ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നും പുതിയ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ജസ്റ്റിസ് അഫ്താബ് ആലം അധ്യക്ഷനായ ബഞ്ചാണ് പോലീസിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

2009ല്‍ സക്‌സേനയെ ഡല്‍ഹി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്‌തെങ്കിലും തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണു കോടതി വിമര്‍ശനം നടത്തിയത്. അന്ന് അമര്‍സിങ് അടക്കമുള്ളവരെ െ്രെകംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്. കോഴ സംഭവവുമായി തനിക്ക് യാതൊരു ബന്ധമില്ലെന്ന് അമര്‍സിങ് പറഞ്ഞു. വരുംദിവസങ്ങളില്‍ അമര്‍സിങിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.