എഡിറ്റര്‍
എഡിറ്റര്‍
വോട്ടിന് കോഴ: അമര്‍ സിങ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടു
എഡിറ്റര്‍
Friday 22nd November 2013 3:07pm

amar-singh

ന്യൂദല്‍ഹി: ##വോട്ടിന് കോഴ വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അമര്‍ സിങ് ഉള്‍പ്പെടെയുള്ള നാല് എം.പിമാരെ വെറുതെ വിട്ടുകൊണ്ട് വിചാരണക്കോടതി ഉത്തരവായി.

അമര്‍ സിങ്ങിന്റെ ഏജന്റ് എന്ന് ആരോപണവിധേയനായ അനില്‍ സക്‌സേന കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ അമര്‍സിങ്ങിനെ കൂടാതെ  ബി.ജെ.പി എം.പിമാരായ ഫഗന്‍ സിങ്, അശോക് ആര്‍ഗല്‍, മഹാബീര്‍ സിങ് ഭഗോര എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.

2008-ല്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയ സമയത്ത് പണം നല്‍കി എം.പിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം.  ഒരു കോടിയോളം രൂപ ഇതിനായി ചെലവഴിച്ചു എന്നായിരുന്നു പൊലീസ് കേസ്.

ഇടത് പാര്‍ട്ടികള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നാണ് യു.പി.എയ്ക്ക് വിശ്വാസവോട്ട് തേടേണ്ടി വന്നത്. സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനായി തങ്ങള്‍ക്ക് പണം നല്‍കിയെന്ന് എം.പിമാര്‍ പറഞ്ഞിരുന്നു. കൂടാതെ പാര്‍ലമെന്റില്‍ നോട്ടുകെട്ടുകള്‍ കൊണ്ടുവന്നതും കേസിനാധാരമായിരുന്നു.

Advertisement