ന്യൂദല്‍ഹി: വോട്ടിന് കോഴ കേസില്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ അമര്‍ സിംഗ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ്ഹസാരി കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അമര്‍സിങ്ങ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്. ഇന്നലെ ചികിത്സയ്ക്കായി വിദേശത്തേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന അമര്‍ സിംഗിന്റെ അപേക്ഷയും കോടതി നിരസിച്ചിരുന്നു.

ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെ അമര്‍ സിംഗിനെ വീണ്ടും തീഹാര്‍ ജയിലില്‍ പ്രവേശിപ്പിക്കും. കേസില്‍ അറസ്റ്റിലായ അമര്‍ സിംഗിന് കോടതി നേരത്തെ ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.