Administrator
Administrator
വോട്ടിന് കോഴ: അമര്‍സിങ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി
Administrator
Monday 3rd October 2011 12:57pm

ന്യൂദല്‍ഹി: വോട്ടിനു കോഴക്കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും രാജ്യസഭാംഗവുമായ അമര്‍ സിങ് ദല്‍ഹി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തീസ് ഹസാരി കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് അമര്‍ സിങ് ഹൈക്കോടതിയെ സമീപിച്ചത്.

അമര്‍സിങ് സമര്‍പ്പിച്ച ഇടക്കാല ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളിയിരുന്നു. ജനാധിപത്യ വ്യവസ്ഥയെ അവഹേളിക്കുന്ന പ്രവര്‍ത്തനമാണ് അമര്‍സിങ്ങിനെതിരെയുള്ളതെന്ന് പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. കേസുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന അമര്‍ സിങ് ഇപ്പോള്‍ കിഡ്‌നി സംബന്ധമായ രോഗങ്ങള്‍ക്ക് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലാണ് ആണ്.

സെപ്റ്റംബര്‍ ആറിനാണ് വോട്ടിനു കോഴക്കേസില്‍ അമര്‍ സിങ് അറസ്റ്റിലായത്. സെപ്റ്റംബര്‍ 12ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement