എഡിറ്റര്‍
എഡിറ്റര്‍
വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം; യുവമോര്‍ച്ച നേതാവിനെതിരെ കേസ്
എഡിറ്റര്‍
Thursday 23rd February 2017 10:03pm

 

നെടുമ്പാശേരി: വീട്ടമ്മയുടെ നഗ്നചിത്രം പകര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുവമോര്‍ച്ചാ ജില്ലാ വൈസ് പ്രസിഡണ്ടിനെതിരെ കേസ്. നഗ്നചിത്രം മൊബൈലില്‍ പകര്‍ത്തി കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് ബി.ജെ.പി കുന്നുകര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുകൂടിയായ കുറ്റിപ്പുഴ അകത്തൂട്ട് ദീപക് അശോകനെതിരെ (35) കേസ് രജിസ്റ്റര്‍ ചെയ്തത്.


Also read കൂവൈത്തില്‍ ക്രൂര പീഡനത്തിനിരയായ മലയളി വീട്ടമ്മയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് ഇമെയില്‍


 

മുന്‍വൈരാഗ്യത്തിന്റെ പേരിലായിരുന്നു യുവമോര്‍ച്ചാ നേതാവും കൂട്ടാളികളും വീട്ടമ്മയെ ശല്യപ്പെടുത്താന്‍ ആരംഭിച്ചത്. ദീപകും സുഹൃത്ത് രഞ്ജിത്തുമടക്കം കേസിലെ എല്ലാ പ്രതികളും ഒളിവിലാണ്. വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് ചെങ്ങമനാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ചിത്രമെടുക്കുകയും കുളിക്കടവിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഈ ചിത്രമുപയോഗിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും കാണിച്ച് കുറ്റിപ്പുഴ സ്വദേശിയായ വീട്ടമ്മ ആലുവ റൂറല്‍ എസ്.പിക്കാണ് പരാതി നല്‍കിയത്. ഇവരുടെ അടുത്ത വീട്ടില്‍ താമസിക്കുന്ന രഞ്ജിത്തും കൂട്ടുകാരും രാത്രിയില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് പതിവായതോടെ വീട്ടമ്മ ഇത് ചോദ്യം ചെയ്തിരുന്നു.


Dont miss കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ 


രാത്രി ബഹളമുണ്ടാക്കുന്നത് ഒരുവശം തളര്‍ന്നുകിടക്കുന്ന ഭര്‍ത്താവിന് ശല്യമാകുന്നതിനെ തുടര്‍ന്ന് രഞ്ജിത്തിന്റെ വീട്ടിലെത്തി ഇവര്‍ ചോദ്യം ചെയ്തത് നാട്ടുകാര്‍ അറിഞ്ഞതാണ് പ്രതികള്‍ വീട്ടമ്മയ്‌ക്കെതിരെ തിരിയാന്‍ കാരണം.

നേരത്തെ എസ്.ഐയ്ക്ക് നല്‍കിയ പരാതി കൊല്ലം ഡി.സി.സി ജനറല്‍ സെക്രട്ടറിയായ കല്ലട വിജയന്റെ ബന്ധുവായ എസ്.ഐയെ സ്വാധീനിച്ച് കേസ് ദുര്‍ബലപ്പെടുത്താനും ശ്രമിച്ചിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ആലുവ എസ്.പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

Advertisement