എഡിറ്റര്‍
എഡിറ്റര്‍
സൈന്യത്തിനെതിരായ വിവാദ പരാമര്‍ശം അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ്
എഡിറ്റര്‍
Saturday 1st July 2017 12:27pm

 

മീററ്റ്: സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു. പീഡിപ്പിക്കുന്ന സൈനികരുടെ സ്വകാര്യഭാഗങ്ങള്‍ സ്ത്രീകള്‍ മുറിച്ചെടുക്കണമെന്ന ആഹ്വാനത്തിന്റെ പേരിലാണ് അസം ഖാനെതിരായ നടപടി.


Also read ‘ചില നടന്മാരുടെ വന്‍സമ്പത്തിന്റെ രഹസ്യം എന്താണ്? അഭിനയത്തിലൂടെ മാത്രം ഉണ്ടാക്കിയതാണോ?’: തനിക്കറിയാവുന്ന ഒരുപാട് രഹസ്യങ്ങളുണ്ടെന്നും ജഗദീഷ്


ബജ്റങ്ദള്‍ നേതാവായ അനില്‍ പാണ്ഡെ നല്‍കിയ പരാതി പ്രകാരം ബിജ്നോര്‍ ചന്ദാപുര്‍ പൊലീസ് സ്റ്റേഷനിലാണ് അസംഖാനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എ.പി.സി 124 (രാജ്യദ്രോഹം), 131 പ്രകാരമുള്ള (സൈന്യത്തിന്റെ കര്‍ത്തവ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുക) തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

‘ചിലയാളുകള്‍ നിരപരാധികളായ സൈനികരുടെ കൈകളും തലയും വെട്ടുകയാണ്. പക്ഷേ യഥാര്‍ത്ഥത്തില്‍ വനിതാ തീവ്രവാദികള്‍ ചെയ്യേണ്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വകാര്യ ഭാഗം മുറിച്ചെടുക്കുകയാണ്.’ എന്നായിരുന്നു പശ്ചിമ ഉത്തര്‍പ്രദേശില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവേ അസംഖാന്റെ വിവാദ പ്രസ്താവന.


Dont miss 12 സിംഹങ്ങളുടെ കാവലില്‍ ഗുജറാത്തി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം


ഛത്തീസ്ഗണ്ഡില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരായ അക്രമണത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്. കഴിഞ്ഞ മാസം അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകള്‍ വീട്ടിനുള്ളില്‍ കഴിയണമെന്ന പ്രസ്താവന നടത്തി വിവാദത്തില്‍ അകപ്പെട്ട നേതാവ് കൂടിയാണ് അസം ഖാന്‍. ഉത്തര്‍പ്രദേശിലെ റാം പൂര്‍ ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ യുവാക്കള്‍ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നപ്പോഴായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രതികരണം.

Advertisement