തിരുവനന്തപുരം: എയ്ഡ്സ് ബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ ഫ്ളാഷ് മോബില്‍ ശിരോവസ്ത്രം ധരിച്ച് പങ്കെടുത്ത വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ലീല പ്രചാരണം നടത്തിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.

കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നിയമ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് സൈബര്‍ സെല്ലിന് ചെയര്‍പെഴ്സണ്‍ എം.സി. ജോസഫൈന്‍ നിര്‍ദേശം നല്‍കി.


Also Read: യോഗിയെ ആദിത്യനാഥിനെ പ്രതീകാത്മകമായി വിവാഹം ചെയ്ത് പ്രതിഷേധിച്ച് അംഗന്‍വാടി ജീവനക്കാര്‍; വീഡിയോ


പെണ്‍കുട്ടികളുടെ അന്തസിന് പോറലേല്‍പ്പിക്കുന്ന പ്രചാരണങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എം.സി. ജോസഫൈന്‍ മുന്നറിയിപ്പ് നല്‍കി

കഴിഞ്ഞ ദിവസം എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണിന്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ച മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരു കൂട്ടം മത മൗലിക വാദികള്‍ രംഗത്ത് വന്നിരുന്നു. ശിരോവസ്ത്രം ധരിച്ച് ഫ്ലാഷ് മോബ് അവതരിപ്പിച്ചതിനെ ചൊല്ലിയായിരുന്നു സോഷ്യല്‍മീഡിയയില്‍ വിവാദം.