എഡിറ്റര്‍
എഡിറ്റര്‍
അക്രമത്തിനിരയായ നടിക്കെതിരായ പരാമര്‍ശം; തിരക്കഥാകൃത്ത് എസ്.എന്‍ സ്വാമിയ്ക്കെതിരെ കേസെടുത്തു
എഡിറ്റര്‍
Sunday 2nd July 2017 10:53am


കൊച്ചി: ചലച്ചിത്രതാരം ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് താരത്തിനെതിരെ പരാമര്‍ശം നടത്തിയ തിരക്കഥാകൃത്ത് എസ്.എന്‍.സ്വാമിയ്ക്കെതിരെ കേസെടുത്തു. ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തിന്റെ പേരിലാണ് കേസ്.

ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് സ്വാമി നടിയുടെ പേരു വെളിപ്പെടുത്തിയിരുന്നത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയല്‍ കളമശ്ശേരി പൊലീസാണ് കേസെടുത്തിരിക്കുന്നത്.


Also read ഹൈദരബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത വിശാല്‍ ടണ്ടന്റെ മരണത്തില്‍ ദുരൂഹതയേറുന്നു


നേരത്തെ നടിയുടെ പേര് പരാമര്‍ശിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടെന്ന് കാണിച്ച് നടന്‍ അജു വര്‍ഗീസിനെതിരെയും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പേര് പരാമര്‍ശിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ നടിക്കൊപ്പവും ദിലീപിനൊപ്പവും ഉണ്ടെന്ന് പറഞ്ഞുള്ള പോസ്റ്റിലായിരുന്നു അജു വര്‍ഗീസ് നടിയുടെ പേര് പരാമര്‍ശിച്ചിരുന്നത്.

Advertisement