തിരുവനപുരം: സി പി ഐ എം ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയുടെ സഹോദരന്‍ ലംബോധരന്റെ പേരില്‍ ഭൂമി കയ്യേറ്റത്തിന് ക്രൈംബ്രാഞ്ച് കേസുണ്ടായിരുന്നെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല. ആ കേസിന്റെ സ്ഥിതി എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മൂന്നാറില്‍ മന്ത്രിസഭാ ഉപസിമിതിയുടെ സന്ദര്‍ശനം പ്രഹസനമാണ്. ടാറ്റയുടെ ഭൂമി തൊടാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. മൂന്നാറില്‍ ഭൂമി കയ്യേറിയവരില്‍ 99 ശതമാനവും സി പി ഐ എം നേതാക്കളും പ്രവര്‍ത്തകരുമാണെന്നും ചെന്നിത്തല പറഞ്ഞു.