ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവില്‍ കഴിയവെ കേരളാകോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിളളയെ ഫോണില്‍ വിളിച്ച സംഭവത്തില്‍ 210 പേര്‍ക്കെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം സി.ജെ.എം കോടതി ഉത്തരവിട്ടിരിക്കുകയാണ്. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല, പിള്ളയുടെ മകനും മന്ത്രിയുമായ കെ.ബി. ഗണേഷ്‌കുമാര്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ചില മാധ്യമപ്രവര്‍ക്കര്‍ എന്നിവരടക്കം 210 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ കഴിയവെ പിള്ള ഫോണ്‍ ഉപയോഗിക്കുന്നതായുള്ള വിവരം റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. വാര്‍ത്ത പിള്ളയുടെ മകനും വനം മന്ത്രിയുമായ കെ.ബി ഗണേഷ്‌കുമാറും മറ്റു കോണ്‍ഗ്രസ് നേതാക്കളും തള്ളിയപ്പോള്‍ പിള്ളയുമായി ഫോണില്‍ ബന്ധപ്പെട്ടവരുടെതുള്‍പ്പെടെയുള്ള വിവരങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു.

ഇതേത്തുടര്‍ന്ന്, ബാലകൃഷ്ണപിള്ള ജയിലില്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന കാര്യം അറിയില്ലെന്നും തന്നെയും തന്റെ പ്രൈവറ്റ് സെക്രട്ടറിയെയും പിള്ള ഫോണ്‍ വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. താനുമായി പിള്ള സംസാരിച്ചെന്ന ആരോപണം തെളിയിക്കാന്‍ പ്രതിപക്ഷത്തെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു. പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണില്‍ പിള്ള വിളിച്ചത് മുഖ്യമന്ത്രിയെ തന്നെയാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

ഫോണ്‍ വിളിച്ച സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാറിനയച്ച കത്ത് പുറത്തായതോടെയാണ് ജയിലില്‍ ബാലകൃഷ്ണപ്പിള്ള മൊബൈല്‍ ഉപയോഗിക്കുന്നത് സര്‍ക്കാറിന് നേരത്തെ അറിയാമായിരുന്നുവെന്ന് തെളിഞ്ഞത്. കത്തില്‍ പിള്ള നിയമവിരുദ്ധമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതെന്നും കോയിന്‍ ബോക്‌സ് ഉപയോഗിക്കാന്‍ തയ്യാറായില്ലെന്നും പറഞ്ഞിരുന്നു.

ജയില്‍പുള്ളികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കെയാണ് പിള്ള മൊബൈല്‍ ഉപയോഗിച്ചത്. തടവുപുള്ളി ഫോണ്‍ ചെയ്യുന്നതും തടവു പുള്ളിയെ ഫോണ്‍ ചെയ്യുന്നതും കുറ്റകരമാണ്.

തടവില്‍ കഴിയുന്ന ബാലകഷ്ണപിള്ള ടെലിഫോണില്‍

Malayalam news

Kerala news in English