തിരുവനന്തപുരം: കോണ്‍ഗ്രസ് വക്താവും ജനശ്രീ ചെയര്‍മാനുമായ എം.എം ഹസനും ജനശ്രീക്കും  എതിരായ ഹരജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

എം.എം. ഹസനും സംഘടനയ്ക്കുമെതിരെ ഭിഭാഷകനായ മുട്ടട ബാലചന്ദ്രനായിരുന്നു ഹരജി ഫയല്‍ ചെയ്തിരുന്നത്.

Ads By Google

Subscribe Us:

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ലഭിച്ച ഫണ്ടുകള്‍ ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് ജനശ്രീ ചെയര്‍മാന്‍ എം.എം ഹസനെതിരെ ഹരജി ഫയല്‍ ചെയ്തത്.

എന്നാല്‍ ജനശ്രീക്ക് വേണ്ടി ഫണ്ട് ദുരുപയോഗം ചെയ്തതിന് യാതൊരു തെളിവുകളും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഹസനെതിരെ യാതൊരു തെളിവുകളും ഹാജരാക്കാതെയാണ് ഹരജി നല്‍കിയിരിക്കുന്നതെന്ന് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ നേരത്തെ വാദിച്ചിരുന്നു.