Categories

മുഖ്യമന്ത്രിയെ വിമര്‍ശിച്ചും സെന്‍കുമാറിനെ പ്രശംസിച്ചും പോസ്റ്റിട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ അവഹേളിച്ച് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശമിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. കൊണ്ടോട്ടി സി.ഐ ഓഫീസിലെ ബഗേഷ് ദാസിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്റ് ചെയ്തത്.

ജില്ലയിലെ പൊലീസുകാര്‍ അംഗങ്ങളായ പൊലീസിയ ഗ്രൂപ്പില്‍ ബഗേഷ് ദാസ് ഇട്ട പോസ്റ്റാണ് നടപടിക്ക് ആധാരം. മുഖ്യമന്ത്രിയെ വിമര്‍ശിച്ച ബഗേഷ് ദാസ് മുന്‍ ഡി.ജി.പി സെന്‍കുമാറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിനെച്ചൊല്ലിയുള്ള സന്ദേശമാണ് നടപടിക്കാധാരം. അന്വേഷണ വിധേയമായാണ് ബഗേഷ്ദാസിനെ സസ്‌പെന്റ് ചെയ്തത്.

മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നേരത്തെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായിരുന്നു. നേരത്തെ ഷാജി ജോണ്‍ എന്ന അധ്യാപകനെയും സസ്‌പെന്റ് ചെയ്തിരുന്നു.

Tagged with:


‘നേതാക്കളുടെ പല്ല് അടിച്ചു കൊഴിക്കാന്‍ ഇറക്കിവിട്ട മഹതിയെ നിയന്ത്രിച്ചില്ലെങ്കില്‍ ഭാവി ശോഭനമായിരിക്കില്ല’; ചാനല്‍ ചര്‍ച്ചകളില്‍ അസഭ്യവര്‍ഷം നടത്തുന്ന ശോഭാ സുരേന്ദ്രന്റെ വായടപ്പിച്ച് എം.എം മണി

കോഴിക്കോട്: മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമചര്‍ച്ചകളിലെ ബി.ജെ.പി നേതാക്കളുടെ പരാമര്‍ശത്തിനെതിരെ മന്ത്രി എംഎം മണി. ബി.ജെ.പി നേതാവായ ശോഭാ സുരേന്ദ്രനെ പേരടുത്ത് പറയാതെ പരോക്ഷമായി വിമര്‍ശിക്കുകയായിരുന്നു മന്ത്രി. ചാനല്‍ ചര്‍ച്ചകളില്‍ ശോഭ പുലര്‍ത്തുന്ന ക്ഷുഭിത സ്വഭാവത്തെയായിരുന്നു മന്ത്രി പരോക്ഷമായി വിമര്‍ശിച്ചത്.കോഴ വിവരം പുറത്തുവന്നപ്പോള്‍ പ്രതിക