ന്യൂദല്‍ഹി: കര്‍ണാടകയിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കര്‍ണാടക മന്ത്രി കെ.ജി ജോര്‍ജ്ജിനെതിരെ ആത്മഹത്യാപ്രരണാ കുറ്റത്തിന് സി.ബി.ഐ കേസെടുത്തു. ഡിവൈ.എസ്.പി എം.കെ ഗണപതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

കെ.ജി ജോര്‍ജിനെ കൂടാതെ മുന്‍ എ.ഡി.ജി.പി എ.എം. പ്രസാദിനും ഐ.ജി. പ്രണോയ് മൊഹന്തിക്കുമെതിരെയും സി.ബി.ഐ കേസെടുത്തിട്ടുണ്ട്. നേരത്തെ സംസ്ഥാന പൊലീസ് അന്വേഷണത്തില്‍ മന്ത്രിയടക്കമുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.

Subscribe Us:

2016 ജൂലൈയില്‍ കുടക് ജില്ലയിലെ ഒരു ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുന്‍പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ.ജെ. ജോര്‍ജും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും തന്നെ അപമാനിച്ചതായി എം.കെ ഗണപതി ആരോപിച്ചിരുന്നു. അഴിമതിയടക്കമുള്ള കേസുകളില്‍ അന്വേഷണം നടത്തി വരികയായിരുന്നു ഗണപതി.

നിലവില്‍ ബംഗളൂരു നഗരവികസന വകുപ്പ് മന്ത്രിയാണ് കെ.ജി ജോര്‍ജ്.