എഡിറ്റര്‍
എഡിറ്റര്‍
കൂടംകുളം സമരനേതാക്കള്‍ക്കെതിരെ വധശ്രമക്കേസ്
എഡിറ്റര്‍
Monday 16th April 2012 5:21pm

തിരുനെല്‍വേലി: കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. പി.എം.എ.എന്‍.എ കോ-ഓര്‍ഡിനേറ്റര്‍ എസ്.പി ഉദയകുമാര്‍, കമ്മിറ്റി അംഗങ്ങളായ പുഷ്പനാരായണ്‍, എം.പി ജെസുരാജ് തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്.

വിജയപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവിനെയും സുഹൃത്തിനെയും വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. സ്റ്റാലിന്‍ (65) ആണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. ഇടിന്തക്കരൈയിലുള്ള ലൗര്‍ഡ് ഹോസ്പിറ്റലിനടുത്ത് വച്ച് തന്നെ ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഉദയകുമാര്‍,പുഷ്പരായണ്‍, ജെസുരാജ്, സിന്‍ഗു, ന്യൂട്ടണ്‍, നെല്‍സണ്‍ തുടങ്ങിയവരാണ് തന്നെ അക്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.

Advertisement