തൊടുപുഴ: തന്റെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചുവെന്നാരോപിച്ച് യുവതി ജലസേചന വകുപ്പ് മന്ത്രിക്കെതിരേ പരാതി നല്‍കി. തൊടുപുഴ സ്വദേശിയായ യുവതിയാണ് തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്കു മുമ്പാകെ മൊഴി നല്‍കിയത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളായ ഇ.എസ് ബിജിമോള്‍ എം.എല്‍.എ, ബി.എസ്.എന്‍.എല്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് കോടതി സമന്‍സ് അയച്ചിട്ടുണ്ട്. നേരത്തേ പി.ജെ ജോസഫിനെതിരേ അഡ്വ. റൊസാരിയോ ആലുവ കോടതിയില്‍ മറ്റൊരു കേസും ഫയല്‍ ചെയ്തിട്ടുണ്ട്.