എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഫേസ്ബുക്കിലിട്ടു: രണ്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
എഡിറ്റര്‍
Tuesday 25th April 2017 10:44am

മാവേലിക്കര: മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും ഡി.ജി.പിയുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത സംഭവത്തില്‍ രണ്ടു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുഖ്യമന്ത്രിയെയും മന്ത്രിമാരേയും അധിക്ഷേപിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫു ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

മാവേലിക്കര കല്ലുമല സ്വദേശികളായ ലിജു, രഞ്ജിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 500, കേരള പൊലീസ് ആക്ട് 120 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പ്രതികള്‍ക്ക് രണ്ടുവര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.


Don’t Miss: ‘അയ്യോ വയ്യേ മണിയണ്ണന്‍ ചിരിപ്പിച്ച് വയ്യാണ്ടായേ…’ മണിയുടെ പ്രസ്താവനയ്‌ക്കെതിരെ ഷൂട്ടിങ് ലോക്കേഷനില്‍ അലന്‍സിയറുടെ പ്രതിഷേധം 


നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാന്‍, മാവേലിക്കര സി.ഐ പി. ശ്രീകുമാറിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

പരാതി വന്നതിനു പിന്നാലെ പ്രതികള്‍ പോസ്റ്റുകള്‍ നശിപ്പിച്ചുവെങ്കിലും പൊലീസ് ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ശേഖരിച്ചിരുന്നു.

Advertisement