തിരുവനന്തപുരം: കാസര്‍ക്കോട്ടെ ബന്ധുവിന് ഭൂമി വഴിവിട്ട് പതിച്ചുനല്‍കാന്‍ വി.എസ് അച്ച്യുതാനന്ദന്‍ ശ്രമിച്ചുവെന്ന ഹരജി പരിഗണിക്കുന്നത് മാറ്റി. ജൂണ്‍ 16ലേക്കാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.

ബന്ധുവിന് ഭൂമിനല്‍കിയതില്‍ ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. വിമുക്തഭടന്‍മാര്‍ക്ക് ഭൂമി നല്‍കാന്‍ വ്യവസ്ഥയുണ്ടെന്നും അതനുസരിച്ചാണ് ഭൂമി നല്‍കിയതെന്നും വി.എസ് അഭിപ്രായപ്പെട്ടിരുന്നു.

കാസര്‍കോട് ജില്ലയിലെ ഷേണി വില്ലേജില്‍ മുഖ്യമന്ത്രിയുടെ ബന്ധുവായ ടി.കെ തോമസിന് നിയമവിരുദ്ധമായി ഭൂമി പതിച്ചുനല്‍കി എന്നായിരുന്നു ആരോപണം.