കൊച്ചി: എസ് എന്‍ ഡി പി യോഗം റാലിയില്‍ ഗതാഗത തടസമുണ്ടായതിനെ തുടര്‍ന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കേസെടുത്തു.

എസ് എന്‍ ഡി പി യോഗത്തിന്റെ അവകാശ പ്രഖ്യാപന സമ്മേളനത്തോടും റാലിയോടും അനുബന്ധിച്ച് കൊച്ചി നഗരത്തില്‍ ഗതാഗതതടസം ഉണ്ടാക്കരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ചതിനെതിരെയാണ് കേസ്. ഗതാഗതം തടസ്സപ്പെടുത്തി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിനാണ് വെള്ളാപ്പള്ളിയടക്കം 18 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Subscribe Us: