എഡിറ്റര്‍
എഡിറ്റര്‍
ആതിരയെ താമസിപ്പിച്ച കേന്ദ്രത്തില്‍ മിശ്രവിവാഹിതര്‍ക്ക് ക്രൂരപീഡനമെന്ന് വെളിപ്പെടുത്തല്‍; യോഗാകേന്ദ്രത്തിനെതിരെ കേസെടുത്തു
എഡിറ്റര്‍
Sunday 24th September 2017 10:04pm


തൃപ്പൂണിത്തറ: ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദ്ദനം. തൃപ്പൂണിത്തുറ കണ്ടനാട് ശിവശക്തി യോഗാ സെന്ററിലാണ് പീഡനമേറ്റതായി യുവതിയുടെ വെളിപ്പെടുത്തല്‍. തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

22 ദിവസം തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സ്ഥാപനം നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ ക്രൂരതയ്ക്ക് ഇരയായെന്നും യുവതി പറയുന്നു.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് യുവതിയെ ബന്ധുക്കള്‍ ഇവിടെ എത്തിച്ചത്. യോഗാകേന്ദ്രത്തില്‍ നിന്നും യുവതി രക്ഷപ്പെട്ട് പോരുകയായിരുന്നു.

മനോജ് ഗുരുജിയെ കൂടാതെ റീജേഷ്, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.

മിശ്രവിവാഹിതരായ പെണ്‍കുട്ടികളെയും മതം മാറിയവരെയുമാണ് ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ 65 പേര്‍ ഇവിടെ കഴിയുന്നുണ്ടെന്നും യുവതി മീഡിയാ വണ്ണിനോട് പറഞ്ഞു. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് മര്‍ദിക്കുകയാണെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി പറഞ്ഞു.

കാസര്‍കോഡ് മതം മാറിയ ആതിരയും ഈ കേന്ദ്രത്തില്‍ ഉണ്ടായിരുന്നുവെന്ന് യുവതി മീഡിയാവണ്ണിനോട് പറഞ്ഞു.

താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്ലിമായതെന്ന് ആതിര തന്നോടു പറഞ്ഞതായും യുവതി വ്യക്തമാക്കി. കൗണ്‍സിലിംഗ് നടത്തിയെങ്കിലും മതംമാറാന്‍ തനിക്ക് താത്പര്യം ഉണ്ടായിരുന്നില്ലെന്ന് ആതിര പറഞ്ഞിരുന്നതായും യുവതി മീഡിയാവണ്ണിനോട് പറഞ്ഞു.

Advertisement