എഡിറ്റര്‍
എഡിറ്റര്‍
വിദേശ ഫണ്ട് ദുരുപയോഗിച്ചെന്നാരോപണം: ടീസ്റ്റ സെതല്‍വാദിനെതിരെ കേസ്
എഡിറ്റര്‍
Monday 6th January 2014 7:45am

teestha

അഹമ്മദാബാദ്: വിദേശ ഫണ്ട് ദുരുപയോഗിച്ചു എന്നോരോപിച്ച് സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെതിരെ കേസ്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നടന്ന ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ ഇരകളായവരുടെ ആശ്രിതര്‍ക്ക് ലഭിച്ച വിദേശ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ടീസ്റ്റയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

കലാപത്തിലെ ഇരകളായ 12 പേര്‍ ചേര്‍ന്നാണ് ടീസ്റ്റയ്ക്കും ഭര്‍ത്താവ് ജാവേദ് ആനന്ദിനുമെതിരായി പരാതി നല്‍കിയിരിക്കുന്നത്. കലാപത്തിലെ ഇരകള്‍ക്കായി വിദേശത്തു നിന്ന് സ്വരൂപിച്ച പണം ടീസ്റ്റയും ഭര്‍ത്താവും കലാപബാധിതര്‍ക്ക് നല്‍കിയില്ലെന്നാണ് പരാതിയില്‍ ആരോപിച്ചിരിയ്ക്കുന്നത്.

ഏതാണ്ട് ഒരു കോടിയിലധികം രൂപയാണ് ടീസ്റ്റ തിരിമറി ചെയ്തതായി പരാതിയില്‍ പറയുന്നത്.

മുന്‍ കോണ്‍ഗ്രസ് എം.പി എഹ്‌സാന്‍ ജഫ്രിയുള്‍പ്പെട 69 പേരാണ് ഗുല്‍ബര്‍ഗ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടത്.

കലാപത്തിലെ ഇരകള്‍ക്ക് വീടും കലാപത്തിന്റെ സ്മാരകമായി മ്യൂസിയവും നിര്‍മ്മിയ്ക്കാനായി ഇന്ത്യയ്ക്കു പുറത്തു നിന്ന് ടീസ്റ്റ വലിയ തോതില്‍ സംഭാവനകള്‍ വാങ്ങിയിട്ടുണ്ടെന്നും ഈ ഫണ്ട് തങ്ങള്‍ക്ക് ലഭ്യമാക്കിയില്ലെന്നും കാണിച്ചാണ് കലാപത്തിലെ ഇരകളായ 12 പേര്‍ ചേര്‍ന്ന് ടീസ്റ്റയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ പരാതി നല്‍കാന്‍ എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രിയെ സഹായിച്ചത് ടീസ്റ്റയായിരുന്നു.

എന്നാല്‍ കേസില്‍ മോഡിയ്ക്ക് പിന്നീട് കോടതി ക്ലീന്‍ചിറ്റ് നല്‍കുകയായിരുന്നു.

Advertisement