എഡിറ്റര്‍
എഡിറ്റര്‍
‘ഞാന്‍ ആര്‍.എസ്.എസ് അല്ലേ..’; ചിദാനന്ദപുരി അദ്വൈതിയല്ല ആര്‍.എസ്.എസ് കാരനാണെന്ന ജനയുഗം ലേഖനത്തിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയ്‌ക്കെതിരെ മാനനഷ്ടകേസുമായി ചിദാനന്ദപുരി
എഡിറ്റര്‍
Wednesday 17th May 2017 11:35pm

കോഴിക്കോട്: സ്വാമി ചിദാനന്ദപുരിക്കെതിരെ ലേഖനം എഴുതിയതിന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയ്‌ക്കെതിരെ വക്കീല്‍ നോട്ടീസ്. കഴിഞ്ഞ ഏപ്രില്‍ 23 ന് ജനയുഗം പത്രത്തിലെ നേരും പോരും എന്ന പംക്തിയില്‍ എഴുതിയ ‘ ചിദാനന്ദപുരി അദ്വൈതിയല്ല ആര്‍.എസ്.എസ് കാരനാണ്’ എന്ന ലേഖനത്തിനെതിരെയാണ് മാനനഷ്ടം ആരോപിച്ച് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

കേസില്‍ ജനയുഗം പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ് രാജാജി മാത്യൂ തോമസ് രണ്ടും ചീഫ് എഡിറ്റര്‍ മൂന്നും പ്രതികളാണ്. ലേഖനം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ടു പോകുമെന്നാണ് നോട്ടീസില്‍ പറയുന്നത്.


Also Read: ‘`ഭീഷണിപ്പെടുത്തുവാന്‍ ആകുംവിധം നിങ്ങള്‍ ശ്രമിച്ചുകൊള്ളുക’; സി.പി.ഐ.എമ്മിന്റെ അന്ത്യം അടുത്തെന്ന് രാജീവ് ചന്ദ്രശേഖര്‍ എം.പി


ചിദാനന്ദപുരിയ്ക്കു വേണ്ടി അഡ്വ.ശ്രീധരന്‍ പിള്ളയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

‘ കേരളത്തിലെ അറിയപ്പെടുന്ന ശാങ്കര സമ്പ്രദായ സന്യാസിയാണ് സ്വാമി ചിദാനന്ദപുരി. അദ്ദേഹം അദ്വൈതവേദാന്തിയാണെന്നത്രേ പറയപ്പെടുന്നതും. കോഴിക്കോട് ജില്ലയിലെ കൊളത്തൂരില്‍ അദ്ദേഹം സ്ഥാപിച്ച ആശ്രമത്തിന്റെ പേര് അദ്വൈതാശ്രമം എന്നുമാണ്. ഇദ്ദേഹത്തിന്റെ ആശ്രമം അദ്വൈതമാണെങ്കിലും പ്രവര്‍ത്തനം ശത്രുതാപരമായ ദ്വൈത്വബോധത്തോടു കൂടിയ ആര്‍.എസ്.എസിന്റെ ശൈലിയിലുള്ളതാണ്.


Don’t Miss: ‘ മാക്‌സ്‌വെല്ലിനെ വിമര്‍ശിക്കാന്‍ സെവാഗിന് എന്ത് അര്‍ഹത?’; വീരുവിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി സോഷ്യല്‍മീഡിയയില്‍ ആരാധകരും താരങ്ങളും


മുസ് ലിങ്ങള്‍, ക്രൈസ്തവര്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട രാഷ്ട്ര ശത്രുക്കളാണ് എ്ന്നതാണല്ലോ ഹിന്ദു രാഷ്ട്രവാദികളായ ആര്‍.എസ്.എസുകാരുടെ പ്രഖ്യാപിത നിലപാട്. ഈ സംഘപരിവാര നിലപാടിനോട് ഒട്ടിച്ചേര്‍ന്നു നിന്നു തന്നെയാണ് സ്വാമി ചിദാനന്ദപുരി മുസ് ലിങ്ങളോടും ക്രൈസ്തവരേയും കമ്മ്യൂണിസ്റ്റുകളേയും കുറിച്ച് സംസാരിക്കാറുള്ളത്.’

ലേഖനത്തിലെ ഈ ഭാഗത്തിനെതിരായണ് ചിദാനന്ദപുരി മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

Advertisement