എഡിറ്റര്‍
എഡിറ്റര്‍
യുവനടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചു: സംവിധായന്‍ ജീന്‍ പോള്‍ ലാലിനും ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്
എഡിറ്റര്‍
Tuesday 25th July 2017 8:02am

കൊച്ചി: സംവിധായന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിക്കുമെതിരെ കേസ്. ലൈംഗിക ചുവയോടെ സംസാരിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയിന്മേലാണ് ജീന്‍ പോള്‍ ലാലിനെതിരെ കേസെടുത്തിരിക്കുന്നത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണീബീ ടു ചിത്രീകരണത്തിനിടെ നടന്ന സംഭവങ്ങളാണ് പരാതിക്കാധാരം.

ചിത്രത്തില്‍ അഭിനയിക്കാനായി പനങ്ങാട് റമദ ഹോട്ടലിലെത്തിയ യുവനടി അഭിനയിച്ചതിനുശേഷം പ്രതിപലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നാണ് പരാതി. കൊച്ചി പനങ്ങാട് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്‍ഫോ പാര്‍ക്ക് സി.ഐ നടിയെ ചോദ്യം ചെയ്തിരുന്നു.


Must Read:ബെമല്‍ അഴിമതിയെ ന്യായീകരിച്ചുള്ള സംഘപരിവാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി എം.ബി രാജേഷ് വീണ്ടും


ഇതിനു പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ജീന്‍ പോള്‍ ലാല്‍ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ കേസെടുത്തത്.
ശ്രീനാഥ് ഭാസി, അനൂപ്, അനിരുദ്ധ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

വഞ്ചനാക്കുറ്റത്തിനും ലൈംഗിക ചുവയോടെ സംസാരിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

Advertisement