കൊച്ചി: സിനിമയില്‍ പുകവലിച്ചതിന് രാജ്യത്ത് ആദ്യമായി കേസ്. കേസില്‍ കൊച്ചി സി.ഐ ജോസഫ് സാജു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അപൂര്‍വ്വരാഗം സിനിമയില്‍ അഭിനയിച്ച നിഷാന്‍, രാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. സിനിമ ഷൂട്ടിങ് നടന്ന സമയത്ത് സൈറ്റില്‍ നേരിട്ടെത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2004 മുതല്‍ രാജ്യത്ത് നടപ്പാക്കിയ പരസ്യ സ്ഥലത്ത് പുകയില വലിക്കല്‍ നിരോധന നിയമത്തിലെ ചട്ടം 4/6 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമം നിലവിലുണ്ടെങ്കിലും ഇത് ആരും ഇതുവരെ നടപ്പാക്കിയിരുന്നില്ല. ബോളിവുഡ് മലയാള സിനിമയിലെ നായകരടക്കം എല്ലാവരും പുകവലി സീനുകളില്‍ അഭിനയിക്കുന്നത് പതിവായിരിക്കെയാണ് ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.