എഡിറ്റര്‍
എഡിറ്റര്‍
ആവേശം പണിയായി; സണ്ണിയെ കാണാനെത്തിയ ആരാധകപ്രവാഹത്തില്‍ ഗതാഗതം തടസ്സപ്പെട്ടു; ഷോപ്പുടമയ്ക്കും ആരാധകര്‍ക്കുമെതിരെ കേസ്
എഡിറ്റര്‍
Thursday 17th August 2017 9:15pm

കൊച്ചി: ബോളിവുഡ് താരം സണ്ണി ലിയോണിനെ കാണാനെത്തിയ ആരാധകര്‍ കാരണം റോഡ് ഗതാഗതം തടസ്സപ്പെട്ട സംഭവത്തില്‍ ഷോപ്പുടമയ്ക്കും കണ്ടാലറിയുന്നവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.

പൊതുറോഡിലെ ഗതാഗത തടസ്സത്തിനാണ് കേസെടുത്തിരിക്കുന്നത്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തവര്‍ക്കെതിരെ പിഴ ചുമത്തിയിട്ടുണ്ട്. ഫോണ്‍ ഫോറിന്റെ ഷോറൂം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സണ്ണി.

നേരത്തെ, സണ്ണി ലിയോണിന്റെ ഉദ്ഘാടനവേദിയില്‍ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു.
മൊബൈല്‍ ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ ഫോണ്‍ 4 ന്റെ 33 ാമത് ഷോറൂമിന്റെ ഉ്ദഘാടനം നിര്‍വിക്കാനാനെത്തിയപ്പോഴായിരുന്നു സംഭവം.

വന്‍ ജനക്കൂട്ടമായിരുന്നു സണ്ണിയെ ഒരു നോക്കുകാണാനായി എത്തിയത്.
11 മണിയോടെ താരം ഉദ്ഘാടനവേദിയില്‍ എത്തുമെന്ന് അറിയിച്ചെങ്കിലും 12.30 നാണ് ഇവിടേയ്ക്ക് എത്തിയത്. സണ്ണി ലിയോണിനെ കാണാനായി ജനങ്ങള്‍ തിക്കുംതിരക്കും കൂട്ടുകയായിരുന്നു.

Advertisement